2012, ഒക്‌ടോബർ 12, വെള്ളിയാഴ്‌ച

കിനാവുകള്‍ ......


കന്നിയാണ്.തുലാവര് മേഘങ്ങള്‍ ഉരുണ്ടു കൂടി നിന്റെ മൃദുലതയില്‍ പേമാരി തിമിര്ക്കുന്നതിനു മുന്പുള്ള ശാന്തത .പ്രിയമുള്ള പ്രകൃതി നീയെന്റെ സഖിയെ  പോലെ സുന്ദരിയും സൌമ്യയുമാണ് .വേനലില്വെയില്നിന്റെ മേനിയില്‍ തീയായി പടരുമ്പോഴും മഞ്ഞു കാലത്ത് നീ തണുത്തു  വിറ കൊള്ളുംപോഴുംഎന്റെ നെഞ്ചില്തീയാണ് .നിന്നില്നോവുകള്‍ പിറക്കുന്ന നാളുകള്‍ ഇരുള്നിന്റെ -ചിറകില്കറുപ്പും സന്ധ്യ നിന്നില്ചോര കൊണ്ട് ചിത്രം വരയ്ക്കുംപോഴും ഞാന്കരയാറുണ്ട് .പ്രിയേ പ്രകൃതി നിന്വിക്രുതിയാല്‍ കരയുന്ന മനുഷ്യരോടെനിയ്ക്ക് സഹതാപമില്ല .അവര്അതിനു അര്ഹര്‍ .നിന്റെ കണ്ണുനീര്നിറഞ്ഞ തടാകങ്ങളും കടലുമെന്ഉടല്പോലെയാണ് .നീ എന്റേത് മാത്രമായെങ്കില്‍ .കടല്‍  വറ്റി കരയും കര നിറയെ കടലുമായെങ്കില്‍ .സഖി എന്റെ മനസ്സറിഞ്ഞു മടങ്ങി വന്നെങ്കില്‍ ........!........ഫൈസല്പകല്കുറി  

2012, ഏപ്രിൽ 26, വ്യാഴാഴ്‌ച

പാവന സ്നേഹം....

പാതി മയക്കത്തില്‍ നിന്‍
മിഴികളില്‍  പാവന സ്നേഹം
 തുടിയ്ക്കുന്നുവല്ലോ .
പാതി രാവായിട്ടും ഈ മിഴി
കോണുകളില്‍ പാഴ് കിനാക്കള്‍ -
മാത്രം ബാകി നില്‍ക്കുന്നു .

നീ അറിയാത്ത ഓരീണമെന്‍
നാവില്‍ നിനക്കായി പാടുവാന്‍ -
കാത്തു വയ്ക്കുമ്പോള്‍ ,
കാതരേ നീയെന്തേ വൈകുന്നു
വാടാത്ത പൂകള്‍ പോല്‍ വരൂ -
വാര്തിന്കളെ , എന്നരികില്‍ .

ആദ്യത്തെ ചുംബനം ഈ കവിള്‍
തടത്തില്‍ , മായാത്ത മുദ്രയായി
കാത്തു വയ്ക്കുമ്പോള്‍ -മറവി
തന്‍ തീരങ്ങളില്‍ , ഓര്‍മ്മകള്‍ -
തേടി അലയുന്നുവോ - തിരയുന്നുവോ
എന്നെ തിരയുന്നുവോ ............?
............ഫൈസല്‍ പകല്കുറി

ഇശല്‍ തേന്‍ കിളി...

ഇശല്‍ തേന്‍ കിളിയെ എന്റെ
ഹൃദയത്തില്‍ ഒളിപ്പിച്ച
മലരേ നീയെങ്ങു പറന്നു പോയീ .
എന്തെ അകന്നു പോയീ .
ചിറകു ചിക്കി ഉണക്കി ഞാന്‍
നിന്നെ വളര്‍ത്തി പിന്നെ -
അരുമയാകും കളിപ്പാട്ടം -
നിനക്ക് തന്നു -മനസ്സിന്റെ
പടിവാതിലില്‍ പതിവായി
കാത്തുനിന്നു -
ആരുമാരും അറിയാതെ -
പ്രണയവും തന്നു .
എന്നിട്ടും നീ എന്തെ -
മറന്നു പോയീ - പറയാതെ
പറന്നു പോയീ .
കനലുകളാം , വാകുകളാല്‍ -
നെഞ്ഞിലെന്തിനു - തീ
പടര്‍ത്തി , നീയകന്നു -
മുത്തെ ......!
ഇന്ന് ഞാന്‍ വെറും ,
പഴ്ജന്മം , പേറുന്നു -
പ്രണയത്തിന്‍ സ്മാരകം
പണിഞ്ഞു പോയതും -
തകര്‍ന്നു പോയീ - മുത്തെ
അടര്‍ന്നു പോയീ ...............!
.....ഫൈസല്‍ പകല്കുറി

കടമ.........

വേനല്‍ കാടുകളില്‍
വെറുതെ ഒരു യാത്ര .
ഉഷ്ണിച്ച മനസ്സിന്റെ -
ഊഴമായിരിയ്ക്കുന്നു .
നിനക്ക് വേദന തോന്നരുത് .
ഒരു പക്ഷെ നമ്മുക്ക് മുന്‍പില്‍ -
നടന്നവരുടെ നിഴല്പാടുകള്‍ ,
പിന്തുടരേണ്ടി - വരും .
അത് വിധിയല്ല .
കടമയാണ് .
ബന്തങ്ങളുടെ - ബന്തനതിനു -
നേരിയ തണുപ്പ് കാണും .
കാലിലെ ചങ്ങല -
സ്ഖിയുടെതാണ് .
നീ വേദനിയ്ക്കരുത് .
ഒരു വേള , കറുപ്പ് പടര്‍ന്ന -
ജീവിതത്തില്‍ - നമ്മള്‍
കണ്ട നാളുകള്‍ - നാം
നമ്മളെ അറിഞ്ഞ പകലുകളും -
മാത്രം മതി -
മരണം വരെ - ഒര്മിയ്ച്ചു
വയ്ക്കാന്‍ .................!
ഞാനറിയാത്ത ലോകത്തിലാണ് -
നീയിപ്പോള്‍ .
നീ കാണാത്ത - ദിക്കിലും
അകലത്തിലും ഞാനും .
ഇതാണ് ജീവിതം . പ്രണയം .
..........................ഫൈസല്‍ പകല്കുറി

വഴികള്‍ വിജനമാണ് ....

വഴികള്‍ വിജനമാണ് .
സ്നേഹത്തിനും പ്രണയത്തിനും
ഇടയില്‍ ചത്ത്‌ ജീവിക്കുന്ന -
ശവങ്ങള്‍ നമ്മള്‍ .

ഒരു മഴ പെയ്തെങ്കില്‍ .
സിരകള്‍ ചുരത്തുന്ന -
ചൂടും , സൂര്യന്റെ ചൂടും -
എന്നിലും നിന്നിലും വേദന -
പടര്‍ത്തുന്നു .

ഒരു ചാറ്റല്‍ മഴയെങ്കിലും -
ഈ പ്രണയത്തിന്‍ സ്മാരകം -
പണിയുവാന്‍ ,
മണ്ണ് കൊണ്ട് മനസ്സില്‍
തീര്‍ക്കുന്ന - മണ്ഡപം .
അത് നമ്മള്‍ , വിഷാദത്തിന്റെ -
മക്കള്‍ക്ക്‌ വേണ്ടി .

നീ വിലപിയ്ക്കുംപോള്‍ -
ഞാന്‍ കരയാറുണ്ട് .
എനിയ്ക്ക് - നിന്നെ ഇഷ്ട്ടപ്പെടുവാന്‍
തക്കവണ്ണം - പരുവപ്പെടുതുകയാണീ -
ഹൃദയം .
രക്ത കുഴലുകളില്‍ - അടിഞ്ഞു
കൂടിയ - സ്നേഹത്തിന്‍
വിഴുപ്പുകള്‍ - നീ അറിയണം .

ഇനി നിനക്കാവുമോ -
എന്നെ പ്രണയിക്കുവാന്‍ .........?
ഇത് , സത് പിഴിഞ്ഞെടുത്ത -
മാമ്പഴം .
നിറത്തില്‍ ഭ്രമിയ്ക്കരുത് .
ഒടുവില്‍ -
ദുഖിയ്ക്കും . ഞാന്‍ യാത്ര പോകട്ടെ .
നീ വരുകയാണെങ്കില്‍ - ഇടമുണ്ട്
മനസ്സിലും - യാത്രയിലും ............!
.............ഫൈസല്‍ പകല്കുറി

സുഹൃത്തേ ......

ഉണങ്ങിയ പകലുകളില്‍
നിന്നുമൊരു മോചനം -
കൊതിയ്ക്കുന്നു ഉഷ്ണിച്ച -
പ്രണയവും , പ്രേമവും ,
മനുഷ്യനും മതങ്ങളും ,
പിന്നെ ഗതി കിട്ടാതെ ,
അലയുന്ന മനസ്സുകളും .
ഇത് , കൂട്ടായ്മയുടെ -
വരന കൂടാരങ്ങള്‍ .
കൂരമ്പ്‌ എയ്തു വീഴ്ത്താതെ -
കാക്കാം - മരണത്തിനു -
പോലും കീഴ്പെടുതാനാകാത്ത -
സൌഹൃതം .
സ്വപ്‌നങ്ങള്‍ നെയ്യുന്ന -
സുവര്‍ണ നിമിക്ഷങ്ങള്‍ -
വാചാലമാം - മിഴികളും -
നനയാതെ - വയ്കാം .
സുഹൃത്തേ ,
സൌഹൃതം - അമ്രുതല്ലേ -
ബന്തങ്ങള്‍ ശിധിലപ്പെട്ട -
ഈ കാലത്ത് -
സുഹൃതല്ലേ എല്ലാം -
ഒരു മൃദു , സാന്ത്വനം -
പോലെ ....................................!
,,,,,,,,,,,,,,,,,,,,,,,,,,,,,,ശുഭ ദിനം നേരുന്ന -
ഫൈസല്‍ ഇക്ക

അഭയം...

ജരാ നര ബാധിച്ച നഗരാന്ത്യ -
തെരുവിലെ ചിരിയ്ക്കാത്ത -
വേശ്യാണീ - ജീവിതം എന്തെന്ന് -
എന്നെ പടിയ്പ്പിച്ചത് .
ആത്മ ധൈര്യം നഷട്ട പെട്ട -
ദേശാടന കാരന്റെ - അലച്ചിലില്‍ ,
അഭയം തന്ന ചിരിയ്ക്കാത്ത -
പെണ്ണ് .
കരള്‍ ചുട്ടു സാന്ത്വനം തേടുന്ന
പുകയില കാടുകളില്‍ നിന്നും -
രക്ഷിക്കുകയും -
സിരകളില്‍ ചുണ്ണാമ്പു കല്ലുകള്‍ -
കട്ടെടുത്തു -
കടം തന്നു - അന്നം കഴിച്ചതും
അവളില്‍ നിന്നും.
ചിന്തകളില്‍ -
അഗ്നിയെരിച്ചു , സ്വയം ഭോഗം
ചെയ്യുന്ന താവളം -
വിറ്റു - പെറുക്കി അവള്‍ക്കു -
കരിവള വാങ്ങി -
ജനലുകളില്ലാത്ത - അവളുടെ
മുറിയില്‍ അന്തിയുറങ്ങി -
നഗ്നമായ -
സത്യങ്ങള്‍ രാത്രിയും -
പകലും -
കണ്ടു ഞാനറിഞ്ഞു .
ഇതാണ് ജീവിതം .
പാതി രാത്രിയില്‍ സൂര്യനുദിച്ചാല്‍ -
പകല്‍ മാന്യനും -
മുണ്ടുതപ്പുന്ന - നഗരം .
സ്വപ്നങ്ങളുടെ -
വിഴുപ്പു ഭാണ്ഡം വലിച്ചെറിയാന്‍ -
പറഞ്ഞവള്‍ - എന്നെ
നഗ്നാക്കി പറഞ്ഞു .
നിനക്ക് - ദൈവം തുണ .
നിന്റെ കാമം എരിഞ്ഞടങ്ങട്ടെ .
അല്ലെങ്കില്‍ നിന്നില്‍ -
ഭയമില്ല - ഭക്തിയില്ല - സത്യവുമില്ല .
എന്നെ പിഴപ്പിച്ച -
സഹ യാത്രികര്‍ .
പ്രണയിച്ച - പ്രിയതരമെത്ര -
സഖികള്‍ .
എന്റെ ചാരിത്ര്യം - കളങ്ക
പെടുത്തിയ സുന്ദരികള്‍ .
ആള്തിരക്കില്‍ എന്റെ മോഹങ്ങള്‍ -
ചവുട്ടി മേതിച്ചവര്‍ .
എന്നില്‍ നിന്നകന്നവര്‍ .
എന്റെ മരണം വിധിച്ചവര്‍ -
അത് കൊതിച്ചവര്‍ ,
നിങ്ങളില്‍ നിന്നും എത്രയോ -
വിഭിന്നമീ - തെരുവിലെ
ചിരിയ്ക്കാത്ത വേശ്യ .
ചിമ്മിനി വിളക്കിന്റെ -
വെളിച്ചത്തില്‍ രാത്രിയില്‍ -
സ്നേഹത്തിന്‍ ചുന പാല്‍ -
ഇറ്റിച്ചു , തരുന്ന അവള്‍ എത്ര -
മനോഹരി.
മനസ്സുള്ളവള്‍ .
എന്റെ കണ്ണുകള്‍ -
ഇപ്പോള്‍ ചുവക്കാരില്ല .
നറും ചിരി -
അവളിലും എന്നിലും പൂക്കുന്നു -
രാവുകളില്‍ .
ഇതൊക്കെ - അനുഭവിയ്ക്കാന്‍
യോഗം വേണം ,
ദൈവ ഹിതത്തിനു -
മണ്ടയില്‍ ചൊറിയരുത് ................!
......ഫൈസല്‍ പകല്കുറി

ഉച്ചവെയില്‍ ....

ഉച്ചവെയില്‍ .
എരിയുന്ന തീയില്‍
കണ്ണുനീര്‍ ഇറ്റിച്ചു
തേങ്ങുന്നു കാലം .
നിശബ്ധത നിറഞ്ഞ -
വെളിച്ചമില്ലാത്ത മുറിയില്‍ -
ഗൌളികളുടെ കരച്ചില്‍ .
തുരുമ്പു പിടിച്ച ഇരുംപാണിയില്‍ -
കാലുകള്‍ കുരുങ്ങി പിടയുന്ന -
എട്ടുകാലി .
ദുര്‍ ശകുനങ്ങള്‍ കണ്ടു -
ഞെട്ടിയുനര്‍ന്നവന്‍ -
ഹൃദയമിടിപ്പ്‌ നിന്നൂ .

കടലിലെ തിരകളില്‍
കണ്ട നേരിയ മൌനം .
ഭൂമിയുടെ വിലാപം .
എന്റെ കാലുകള്‍ ബന്ധിച്ച -
കയറിന്റെ അറ്റത് തീ .
ഇന്നലെ അന്തിയ്ക്കു -
പൂക്കളിരിക്കുവാന്‍ വന്ന -
പെണ്‍കുട്ടിയുടെ കാലുകളില്‍ -
ചോരപാടുകള്‍ .
കാലത്തിന്റെ വികൃതികള്‍ .

എന്റെ മനസ്സ് നിറയെ വെയില്‍ .
വെളിച്ചം പുറത്തേയ്ക്ക് -
പരന്നൊഴുകുന്നു .
തടവറ വെട്ടി പോളിച്ചതിന്‍
പ്രതികാരമായി -
ബന്ധനതിലായ കാലുകള്‍ .
ഇനി , തീയാളി പടരും .
ഞാന്‍ വെറും ചാരം . ഓര്‍മ്മകള്‍ -
വെന്തു പൊട്ടിതെരിയ്ക്കുംപോള്‍ -
സൂക്ഷിച്ചു - നില്‍ക്കുക .
പൊള്ളല്‍ - നിന്റെ മനസ്സിലും -
എല്ക്കരുത് .
മരണം കൊതിയ്ക്കുന്നവന് -
മരണതെകാല്‍ -
നല്ലത് ഒട്ടപെടലാണ് ...........!
..............ഫൈസല്‍ പകല്കുറി

ഭൂമി ...

പകലും രാത്രിയും
ഭേദമില്ലാതെ കരയുന്നു
ഭൂമി , കേഴുന്നു ഒരു തുള്ളി
ദയയ്ക്കു വേണ്ടി നമ്മോടു .
നാമോ - കലി പൂണ്ടു നില്പൂ
കാലത്തിനൊപ്പം .
എന്തിനു  നമ്മളീ -
 പാഴ് കിനാവുകളില്‍
ജീവിതം തുലയ്ക്കുന്നു -
ഭൂമിയെ തളയ്ക്കുന്നു ,
പുതു നിയമങ്ങളാല്‍ .

മാറിയ കാലവും -
മാറ്റിയ നമ്മളും -
വരാന്‍ ഇരിയ്ക്കുന്ന പ്രളയവും ,
രക്ത ബന്ധുക്കള്‍ അല്ലെ ...?
നമ്മള്‍ വിതയ്ക്കുന്നു
കൊയ്യുന്നു - അത് ഒന്നും
നമ്മള്‍  കയ്യാളുന്നില്ല .
നവ ജാത ശിശുവിനെ പോലെ -
നമ്മളാല്‍ - നമ്മള്‍
നമ്മളില്‍ നിന്നും തിരഞ്ഞു -
പിടിക്കുന്ന -
ചുവപ്പനോ , കറുപ്പിനോ -
വില്‍ക്കുന്നു .

മനസ്സിലാവില്ല .
മനുഷ്യനല്ലേ നമ്മള്‍ .
ഹൃദയമില്ലാത്ത ജീവികള്‍ .
കത്തിച്ചു , കത്തിച്ചു
പുരാണം കത്തിയ്ക്കുന്ന -
ചോര തിളയ്ക്കുന്ന -
മനുഷ്യ പിശാചുക്കള്‍ .

കണ്ടാല്‍ അമ്പെയ്തു -
വീഴ്ത്തി - വെട്ടയടുവാന്‍ - വേടനെതും -
നീ ഭയക്കേണ്ട .
മനുഷ്യാ നീ മണ്ണിനു -
പോലും വേണ്ടാത്ത കാലം -
അതി വിദൂരമല്ല ...........!
............ഫൈസല്‍ പകല്കുറി

പാളയം..

വരണ്ട കാലത്തിനു അടിയറ
വച്ച -
കുത്തഴിഞ്ഞ ജീവിതത്തിനു
ഇനി അര്‍ഥം കണ്ടെത്താമെന്ന
വ്യാമോഹം നിങ്ങള്‍ക്കുണ്ടെങ്കില്‍
അത് വ്യര്‍ത്ഥം ആണെന്ന് അറിയുക .

ഞാന്‍ ഒരു വേദാന്തിയല്ല
പ്രവാച്ചകനുമല്ല .
എങ്കിലും -
ദീര്‍ഘ ദൃഷ്ടിയുള്ളത് -
ഈ അടുത്ത കാലത്ത് -
രാഷ്ട്രീയകാര്‍ ചൂഴ്ന്നെടുതൂ .
ഇപ്പോഴുള്ള വീക്ഷണമെല്ലാം -
ചെവിയാലെ .

അനാഥമായ മോഹങ്ങള്ക്കിവിടെ -
ഒരു പാളയം കെട്ടണം .
ചുറ്റു മതിലുകള്‍ - പാറകളാല്‍ -
പണിയണം .
അത് കഴിഞ്ഞു -
അതി മോഹങ്ങളെയും -
സ്വാര്തതയെയും -
ഇരുമ്പു ചങ്ങലയാല്‍ -
തളച്ചിടണം.

വരണ്ട കാലത്തിനു അടിയറ -
വച്ച ചതരഞ്ഞ ജീവിതം
ഇനിയുമൊരു - ഉയിര്തെഴുന്നെല്പ്പില്ല .
ഉപ്പു തിന്നവന്‍ -
വെള്ളം കുടിയ്ക്കുമാവന്റെ -
കുടല്‍ തുരുമ്പെടുക്കും .
ശരീരത്തില്‍ ഇരുമ്പു കൂടുതല്‍ -
കാരണം .

വെറുപ്പെന്ന വികാരം -
അധികരിയ്ക്കുംപോള്‍
മനസ്സിലോതിരി ആശയങ്ങള്‍
പിറക്കും .
സമത്വമെന്നത് - നിയമ
പുസ്തകത്തില്‍ .
സാഹോദര്യം - അങ്ങ്
പഴമയില്‍ .
സ്വാതന്ത്ര്യം രാഷ്ട്രീയക്കാരനും -
ധനവാനും - അനുഭവിയ്ക്കുന്നു .

വരണ്ട കാലത്തിനു -
അടിയറ വച്ച തെറിച്ച
ജീവിതം ഞാനിവിടെ - ഒടുക്കുന്നു .
പുനര്‍ജ്ജന്മം -
ഉണ്ടെന്കിലത് -
ചൊവ്വയില്‍ .........!
..............................ഫൈസല്‍ പകല്കുറി

ഒരു കവിതപോലെ .

ഈ വേനല്‍ പകുതിയിലൊരു
ഇഷ്ട ഗാനം ശ്രവിയ്ക്കുന്ന
വേളയില്‍ ഞാന്‍ ഒര്മിച്ചുപോയീ -
ഒരിയ്ക്കലും അരുതെന്ന് കരുതിയത് .
ഇത് ഇനി നിനക്കായി സമര്‍പ്പിയ്ക്കാം .

മുജ്ജന്മ പാപത്തില്‍ നിന്നും
മോചനം നേടിയ എന്റെ ജീവിതത്തില്‍ -
ഒരധിക പറ്റായി നീ നടന്നു കയറിയ -
ഒതുക്കു കല്ലുകളാണ് - അന്ന്
പേമാരിയിലും
കുത്തൊഴുക്കിലും
ഒലിച്ച് പോയതെങ്കില്‍ -
നീ എന്നില്‍ നിന്നും അകലാന്‍ -
ദൈവം ഒരുക്കിയ കെണിയാണ്‌ -
അതെന്നു കരുതി സമാധാനിയ്ക്കുക .

ഞാന്‍ അറിഞ്ഞു ചെയ്ത
ഒരപരാതത്തിന്റെ - വേദനയാല്‍
മനം ഉരുകി -
കണ്ണ് നീരായി ഒഴുകുന്നത് -
കണ്ടു നീ ചിരിചാലത് ,
പാപ നാശാമെന്നു - ഞാന്‍
കരുതും .
എന്നില്‍ നിന്നും നഷ്ടമായ
മാനുഷിക മൂല്യങ്ങള്‍
നിന്നില്‍ അവശേഷിയ്ക്കുന്നത് -
ഞാന്‍ കാണും .

ഒരു കവിതപോലെ -
പുഴപോലെ -പൂവ് പോലെ
പവിത്രത -
അത് മാത്രം .
മതിയിനി - ഓര്‍മകളുടെ -
ജനാലകള്‍ അടച്ചു - താഴുകളിടട്ടെ ......!
...........................
....................ഫൈസല്‍ പകല്കുറി

മഞ്ഞ വെയില്‍....

മഞ്ഞ വെയില്‍ പരന്നു .
സുപ്രഭാതം .
നെറികെട്ട നാവാലും
പൊന്നു - വിളയുന്ന വാക്കാലും .
നറൂ - ചിരി തൂകി നില്‍ക്കും -
പൂക്കളില്‍ -
വേനലിന്‍ അസഹ്യമാം -
അസ്വസ്ഥതകള്‍ .
നമുക്ക് തുഴയാം തോണി -
ജീവിതത്തിന്‍
പ്രഷുബ്ധ്മാം -
സാഗരതിലൂടെ .
ഇടയില്‍ ഇടറി വീഴുന്ന
മനസ്സുകള്‍ , സാന്ത്വനതാല്‍ -
ഉയിര്‍ കൊടുക്കാം -
സ്നേഹിച്ചു - കൊല്ലം
പരസ്പരം പഴയ കാലം -
വീണ്ടെടുക്കാം .
വീണുകിട്ടുന്ന - ചില
നേരങ്ങളില്‍ സൗഹൃദം -
കൂടാം - സങ്കല്പ വനിയില്‍ -
കൂട് കൂട്ടാം .
ശുഭദിന - ചിന്തകളില്‍
സിരകള്‍ക്കു -
തണലെകാം - തളയ്ക്കാതെ -
ജീവിതം കയറൂരി വിട്ടിടാം .........!
............ഫൈസല്‍ പകല്കുറി

ചുവപ്പ് പതാക .

കാലത്തിന്റെ കൈകളില്‍
ആര് വിലങ്ങു തീര്തതെന്നു -
ചിന്തിയ്ക്കുന്ന എനിക്ക്
ചിത ഭ്രാമെമെന്നു പറഞ്ഞു
ചിരിച്ച സുഹൃതിന്നു -
ഭ്രാന്താശുപത്രിയില്‍ .

മയക്കുമരുന്ന് കഴിച്ചവന്‍
തുറന്നടച്ച തീപ്പെട്ടിയ്ക്കുള്ളില്‍ -
അകപ്പെട്ടു തേങ്ങുന്നു .
ഉപബോധ മനസ്സെന്ന -
തടവറയ്ക്കുള്ളിലെ - ആശകള്‍
കനവായി കത്തുന്നു -
പിന്നെയത് ചാരമായി കാറ്റില്‍ -
പറക്കുന്നു .

എന്റെ ചുവപ്പ് പതാകയില്‍ -
ഒരു കറുത്ത പാട് .
അത് മനസ്സിന്റെ കറുപ്പ് .
ഉറുമ്പും , ചിതലും - തിന്നു -
തീര്തയീ - കൊടിക്കൂറകള്‍ .
കൊടിമരം മാത്രം ഏകരായി -
തണല്‍ പരതുന്നു .

കിഴക്കുദിയ്ക്കുന്നത് -
സൂര്യനല്ല . കത്തി ജ്വലിക്കുന്നതും -
സൂര്യനല്ല . അതെന്റെ മനസ്സും -
തലച്ചോറും .

ഇരുള്‍ മുറിച്ചു
ഉടല്‍ അറുത്
കരള്‍ കരിച്
ഒരുദയം .
എന്റെ കടല്‍ നിറയെ
കണ്ണ് നീര്‍ .
രക്തമൊഴുകുന്ന - വീഥി കളിനി
വെളിച്ചം വിലയ്ക്ക് വാങ്ങുന്നു .
ശിരസ്സില്‍ തീ എരിയുന്നു .

ഭ്രാന്താശുപത്രിയുടെ ചുവരില്‍ -
എന്റെ ചിത്രം വരച്ചു -
ആര്‍ത്തു - ചിരിക്കുന്ന സുഹൃത്തേ -
ഈ ഇടനാഴിയില്‍ - ഒരു കോപ -
വിഷതിനായി -
കാത്തിരിയ്ക്കുന്നു ഞാന്‍ .........!
........ഫൈസല്‍ പകല്കുറി

2012, ഏപ്രിൽ 24, ചൊവ്വാഴ്ച

തൂവനാം തുമ്പി
സമയം എട്ടായിരിയ്ക്കുന്നു
വിജനമായ കടല്‍ക്കരയിലൂടെ തിരിച്ചു നടന്നു .
ശവ പറമ്പിന്റെ മുന്നിലൂടെ വഴി മുറിച്ചു കടന്നു
മുറിയിലെത്തി .
വന്ന പാടെ കിടക്കയിലേയ്ക്ക് മറിഞ്ഞു . ബോധം
നശിച്ചത് പോലെ . മദ്യത്തിന്റെ ലഹരി സിരയില്‍
മത് പിടിയ്ച്ചു . മയക്കത്തില്‍ ഞെട്ടിയുണര്‍ന്നു -
ജാലക വാതിലിലെയ്ക്ക് നോക്കി .
പതിയെ പിടിചെഴുന്നേറ്റു -
അതിനടുതെതി . പിന്നെ ജാലക വാതിലുകള്‍
തുറന്നു സ്മശാനതിലെയ്ക്ക് .
അവിടെ മങ്ങിയ വെളിച്ചമൊഴുകുന്നു
വാരന്ത്യതിലെതുന്ന നക്ഷത്ര തിളക്കമുള്ള ഈ മുറിയുടെ
ജാലകങ്ങള്‍ ശവ പറമ്പിലേയ്ക്ക് തുറന്നു കിടക്കുന്നു .
ഇളകിയാടുന്ന ഈന്ത പനകള്‍ .
നിലാവ് പാലാഴി പോലെ വെള്ളി വെളിച്ചം പരതുന്നു .
തുറന്നു കിടന്ന ജാലകത്തിന്റെ അഴികളില്‍ ബലമായി
പിടിയ്ച്ചു നിന്ന് അകലേയ്ക്ക് നോക്കി .
പുറത്തു നിന്നും ചന്ദനത്തിന്റെ മണമുള്ള കാറ്റ്
മുഖതെയ്യ്ക്ക് വീശിയടുത്തു.
ഇസബെല്ല . ഒരിയ്ക്കല്‍ ഒരു രാത്രി - ഈ മുറിയുടെ
ഒരം ചേര്‍ന്ന് നിന്ന് , തന്റെ നിറഞ്ഞ കണ്ണുകള്‍ ഷാള് കൊണ്ടൊപ്പി
പറഞ്ഞു ," പ്രണയം അത് പൂക്കളെ പോലെയാണ് , ഇന്ന് പുഷിപ്പിയ്ക്കും -
നാളെ കൊഴിയും .........."
പിന്നെയാണ് അവള്‍ ഈ ജാലക പടിയില്‍ നിന്നും -
താഴേയ്ക്ക് ചാടിയത് .
ഒറ്റയ്ക്ക് . അറിഞ്ഞപ്പോള്‍ ദുഃഖം തോന്നി .
പിന്നെയിന്നാണ് ഈ മുറിയില്‍ വീണ്ടുമെത്തുന്നത് .
അല്ലേലും ഈ മുറി തന്റെ സ്വകാര്യ ദുഖങ്ങളുടെ താവളം .
ഇസബെല്ലയും താനും കുടിയ്ച്ചു മദിച്ച രാതികള്‍ .
പകലുകള്‍ .
ഒച്ച കേട്ട് താഴേയ്ക്ക് നോക്കി .
കണ്ണുകള്‍ തിരുമ്മി - ഒരിയ്ക്കല്‍ കൂടി .
വിജനമായിരുന്ന അവിടമാകെ ഇസബെല്ലകള്‍ .
ഒന്നല്ല . പത്തല്ല .അനേകം .......!
മനസ്സു ചന്ച്ചലമാകുന്നു . ചിന്തകള്‍ക്ക് അതീതമായി മനസ്സ്
പ്രവര്‍ത്തിയ്ക്കുന്നു .സിരകളും .
ലഹരി നുരഞ്ഞു പതയുകയാണ് .
മനസ്സ് പതറിയില്ല .
അഴികളില്‍ പിടിയ്ച്ചു ഞാന്‍ മെല്ലെ ജാലക പടിയില്‍
കയറി നിന്നൂ . പിന്നെ താഴേയ്ക്ക്
എന്നെ കാത്തു നിന്നവരുടെ കൈകളിലേയ്ക്ക് .
സ്നേഹം കൊതിയ്ച്ചു .......ഒരു തൂവനാം തുമ്പിയെ പോലെ ...........!
............ഫൈസല്‍ പകല്കുറി