2012 ഒക്‌ടോബർ 12, വെള്ളിയാഴ്‌ച

കിനാവുകള്‍ ......


കന്നിയാണ്.തുലാവര്‍ഷ മേഘങ്ങള്‍ ഉരുണ്ടു കൂടി നിന്റെ മൃദുലതയില്‍ പേമാരി തിമിര്‍ക്കുന്നതിനു മുന്‍പുള്ള ശാന്തത .പ്രിയമുള്ള പ്രകൃതി നീയെന്റെ സഖിയെ  പോലെ സുന്ദരിയും സൌമ്യയുമാണ് .വേനലില്‍ വെയില്‍ നിന്റെ മേനിയില്‍ തീയായി പടരുമ്പോഴും മഞ്ഞു കാലത്ത് നീ തണുത്തു  വിറ കൊള്ളുംപോഴുംഎന്റെ നെഞ്ചില്‍ തീയാണ് .നിന്നില്‍ നോവുകള്‍ പിറക്കുന്ന നാളുകള്‍ ഇരുള്‍ നിന്റെ -ചിറകില്‍ കറുപ്പും സന്ധ്യ നിന്നില്‍ ചോര കൊണ്ട് ചിത്രം വരയ്ക്കുംപോഴും ഞാന്‍ കരയാറുണ്ട് .പ്രിയേ പ്രകൃതി നിന്‍ വിക്രുതിയാല്‍ കരയുന്ന മനുഷ്യരോടെനിയ്ക്ക് സഹതാപമില്ല .അവര്‍ അതിനു അര്‍ഹര്‍ .നിന്റെ കണ്ണുനീര്‍ നിറഞ്ഞ തടാകങ്ങളും കടലുമെന്‍ ഉടല്‍ പോലെയാണ് .നീ എന്റേത് മാത്രമായെങ്കില്‍ .കടല്‍  വറ്റി കരയും കര നിറയെ കടലുമായെങ്കില്‍ .സഖി എന്റെ മനസ്സറിഞ്ഞു മടങ്ങി വന്നെങ്കില്‍ ........!........ഫൈസല്‍ പകല്കുറി