2012, ഒക്‌ടോബർ 12, വെള്ളിയാഴ്‌ച

കിനാവുകള്‍ ......


കന്നിയാണ്.തുലാവര് മേഘങ്ങള്‍ ഉരുണ്ടു കൂടി നിന്റെ മൃദുലതയില്‍ പേമാരി തിമിര്ക്കുന്നതിനു മുന്പുള്ള ശാന്തത .പ്രിയമുള്ള പ്രകൃതി നീയെന്റെ സഖിയെ  പോലെ സുന്ദരിയും സൌമ്യയുമാണ് .വേനലില്വെയില്നിന്റെ മേനിയില്‍ തീയായി പടരുമ്പോഴും മഞ്ഞു കാലത്ത് നീ തണുത്തു  വിറ കൊള്ളുംപോഴുംഎന്റെ നെഞ്ചില്തീയാണ് .നിന്നില്നോവുകള്‍ പിറക്കുന്ന നാളുകള്‍ ഇരുള്നിന്റെ -ചിറകില്കറുപ്പും സന്ധ്യ നിന്നില്ചോര കൊണ്ട് ചിത്രം വരയ്ക്കുംപോഴും ഞാന്കരയാറുണ്ട് .പ്രിയേ പ്രകൃതി നിന്വിക്രുതിയാല്‍ കരയുന്ന മനുഷ്യരോടെനിയ്ക്ക് സഹതാപമില്ല .അവര്അതിനു അര്ഹര്‍ .നിന്റെ കണ്ണുനീര്നിറഞ്ഞ തടാകങ്ങളും കടലുമെന്ഉടല്പോലെയാണ് .നീ എന്റേത് മാത്രമായെങ്കില്‍ .കടല്‍  വറ്റി കരയും കര നിറയെ കടലുമായെങ്കില്‍ .സഖി എന്റെ മനസ്സറിഞ്ഞു മടങ്ങി വന്നെങ്കില്‍ ........!........ഫൈസല്പകല്കുറി  

2012, ഏപ്രിൽ 26, വ്യാഴാഴ്‌ച

പാവന സ്നേഹം....

പാതി മയക്കത്തില്‍ നിന്‍
മിഴികളില്‍  പാവന സ്നേഹം
 തുടിയ്ക്കുന്നുവല്ലോ .
പാതി രാവായിട്ടും ഈ മിഴി
കോണുകളില്‍ പാഴ് കിനാക്കള്‍ -
മാത്രം ബാകി നില്‍ക്കുന്നു .

നീ അറിയാത്ത ഓരീണമെന്‍
നാവില്‍ നിനക്കായി പാടുവാന്‍ -
കാത്തു വയ്ക്കുമ്പോള്‍ ,
കാതരേ നീയെന്തേ വൈകുന്നു
വാടാത്ത പൂകള്‍ പോല്‍ വരൂ -
വാര്തിന്കളെ , എന്നരികില്‍ .

ആദ്യത്തെ ചുംബനം ഈ കവിള്‍
തടത്തില്‍ , മായാത്ത മുദ്രയായി
കാത്തു വയ്ക്കുമ്പോള്‍ -മറവി
തന്‍ തീരങ്ങളില്‍ , ഓര്‍മ്മകള്‍ -
തേടി അലയുന്നുവോ - തിരയുന്നുവോ
എന്നെ തിരയുന്നുവോ ............?
............ഫൈസല്‍ പകല്കുറി

ഇശല്‍ തേന്‍ കിളി...

ഇശല്‍ തേന്‍ കിളിയെ എന്റെ
ഹൃദയത്തില്‍ ഒളിപ്പിച്ച
മലരേ നീയെങ്ങു പറന്നു പോയീ .
എന്തെ അകന്നു പോയീ .
ചിറകു ചിക്കി ഉണക്കി ഞാന്‍
നിന്നെ വളര്‍ത്തി പിന്നെ -
അരുമയാകും കളിപ്പാട്ടം -
നിനക്ക് തന്നു -മനസ്സിന്റെ
പടിവാതിലില്‍ പതിവായി
കാത്തുനിന്നു -
ആരുമാരും അറിയാതെ -
പ്രണയവും തന്നു .
എന്നിട്ടും നീ എന്തെ -
മറന്നു പോയീ - പറയാതെ
പറന്നു പോയീ .
കനലുകളാം , വാകുകളാല്‍ -
നെഞ്ഞിലെന്തിനു - തീ
പടര്‍ത്തി , നീയകന്നു -
മുത്തെ ......!
ഇന്ന് ഞാന്‍ വെറും ,
പഴ്ജന്മം , പേറുന്നു -
പ്രണയത്തിന്‍ സ്മാരകം
പണിഞ്ഞു പോയതും -
തകര്‍ന്നു പോയീ - മുത്തെ
അടര്‍ന്നു പോയീ ...............!
.....ഫൈസല്‍ പകല്കുറി

കടമ.........

വേനല്‍ കാടുകളില്‍
വെറുതെ ഒരു യാത്ര .
ഉഷ്ണിച്ച മനസ്സിന്റെ -
ഊഴമായിരിയ്ക്കുന്നു .
നിനക്ക് വേദന തോന്നരുത് .
ഒരു പക്ഷെ നമ്മുക്ക് മുന്‍പില്‍ -
നടന്നവരുടെ നിഴല്പാടുകള്‍ ,
പിന്തുടരേണ്ടി - വരും .
അത് വിധിയല്ല .
കടമയാണ് .
ബന്തങ്ങളുടെ - ബന്തനതിനു -
നേരിയ തണുപ്പ് കാണും .
കാലിലെ ചങ്ങല -
സ്ഖിയുടെതാണ് .
നീ വേദനിയ്ക്കരുത് .
ഒരു വേള , കറുപ്പ് പടര്‍ന്ന -
ജീവിതത്തില്‍ - നമ്മള്‍
കണ്ട നാളുകള്‍ - നാം
നമ്മളെ അറിഞ്ഞ പകലുകളും -
മാത്രം മതി -
മരണം വരെ - ഒര്മിയ്ച്ചു
വയ്ക്കാന്‍ .................!
ഞാനറിയാത്ത ലോകത്തിലാണ് -
നീയിപ്പോള്‍ .
നീ കാണാത്ത - ദിക്കിലും
അകലത്തിലും ഞാനും .
ഇതാണ് ജീവിതം . പ്രണയം .
..........................ഫൈസല്‍ പകല്കുറി

വഴികള്‍ വിജനമാണ് ....

വഴികള്‍ വിജനമാണ് .
സ്നേഹത്തിനും പ്രണയത്തിനും
ഇടയില്‍ ചത്ത്‌ ജീവിക്കുന്ന -
ശവങ്ങള്‍ നമ്മള്‍ .

ഒരു മഴ പെയ്തെങ്കില്‍ .
സിരകള്‍ ചുരത്തുന്ന -
ചൂടും , സൂര്യന്റെ ചൂടും -
എന്നിലും നിന്നിലും വേദന -
പടര്‍ത്തുന്നു .

ഒരു ചാറ്റല്‍ മഴയെങ്കിലും -
ഈ പ്രണയത്തിന്‍ സ്മാരകം -
പണിയുവാന്‍ ,
മണ്ണ് കൊണ്ട് മനസ്സില്‍
തീര്‍ക്കുന്ന - മണ്ഡപം .
അത് നമ്മള്‍ , വിഷാദത്തിന്റെ -
മക്കള്‍ക്ക്‌ വേണ്ടി .

നീ വിലപിയ്ക്കുംപോള്‍ -
ഞാന്‍ കരയാറുണ്ട് .
എനിയ്ക്ക് - നിന്നെ ഇഷ്ട്ടപ്പെടുവാന്‍
തക്കവണ്ണം - പരുവപ്പെടുതുകയാണീ -
ഹൃദയം .
രക്ത കുഴലുകളില്‍ - അടിഞ്ഞു
കൂടിയ - സ്നേഹത്തിന്‍
വിഴുപ്പുകള്‍ - നീ അറിയണം .

ഇനി നിനക്കാവുമോ -
എന്നെ പ്രണയിക്കുവാന്‍ .........?
ഇത് , സത് പിഴിഞ്ഞെടുത്ത -
മാമ്പഴം .
നിറത്തില്‍ ഭ്രമിയ്ക്കരുത് .
ഒടുവില്‍ -
ദുഖിയ്ക്കും . ഞാന്‍ യാത്ര പോകട്ടെ .
നീ വരുകയാണെങ്കില്‍ - ഇടമുണ്ട്
മനസ്സിലും - യാത്രയിലും ............!
.............ഫൈസല്‍ പകല്കുറി

സുഹൃത്തേ ......

ഉണങ്ങിയ പകലുകളില്‍
നിന്നുമൊരു മോചനം -
കൊതിയ്ക്കുന്നു ഉഷ്ണിച്ച -
പ്രണയവും , പ്രേമവും ,
മനുഷ്യനും മതങ്ങളും ,
പിന്നെ ഗതി കിട്ടാതെ ,
അലയുന്ന മനസ്സുകളും .
ഇത് , കൂട്ടായ്മയുടെ -
വരന കൂടാരങ്ങള്‍ .
കൂരമ്പ്‌ എയ്തു വീഴ്ത്താതെ -
കാക്കാം - മരണത്തിനു -
പോലും കീഴ്പെടുതാനാകാത്ത -
സൌഹൃതം .
സ്വപ്‌നങ്ങള്‍ നെയ്യുന്ന -
സുവര്‍ണ നിമിക്ഷങ്ങള്‍ -
വാചാലമാം - മിഴികളും -
നനയാതെ - വയ്കാം .
സുഹൃത്തേ ,
സൌഹൃതം - അമ്രുതല്ലേ -
ബന്തങ്ങള്‍ ശിധിലപ്പെട്ട -
ഈ കാലത്ത് -
സുഹൃതല്ലേ എല്ലാം -
ഒരു മൃദു , സാന്ത്വനം -
പോലെ ....................................!
,,,,,,,,,,,,,,,,,,,,,,,,,,,,,,ശുഭ ദിനം നേരുന്ന -
ഫൈസല്‍ ഇക്ക

അഭയം...

ജരാ നര ബാധിച്ച നഗരാന്ത്യ -
തെരുവിലെ ചിരിയ്ക്കാത്ത -
വേശ്യാണീ - ജീവിതം എന്തെന്ന് -
എന്നെ പടിയ്പ്പിച്ചത് .
ആത്മ ധൈര്യം നഷട്ട പെട്ട -
ദേശാടന കാരന്റെ - അലച്ചിലില്‍ ,
അഭയം തന്ന ചിരിയ്ക്കാത്ത -
പെണ്ണ് .
കരള്‍ ചുട്ടു സാന്ത്വനം തേടുന്ന
പുകയില കാടുകളില്‍ നിന്നും -
രക്ഷിക്കുകയും -
സിരകളില്‍ ചുണ്ണാമ്പു കല്ലുകള്‍ -
കട്ടെടുത്തു -
കടം തന്നു - അന്നം കഴിച്ചതും
അവളില്‍ നിന്നും.
ചിന്തകളില്‍ -
അഗ്നിയെരിച്ചു , സ്വയം ഭോഗം
ചെയ്യുന്ന താവളം -
വിറ്റു - പെറുക്കി അവള്‍ക്കു -
കരിവള വാങ്ങി -
ജനലുകളില്ലാത്ത - അവളുടെ
മുറിയില്‍ അന്തിയുറങ്ങി -
നഗ്നമായ -
സത്യങ്ങള്‍ രാത്രിയും -
പകലും -
കണ്ടു ഞാനറിഞ്ഞു .
ഇതാണ് ജീവിതം .
പാതി രാത്രിയില്‍ സൂര്യനുദിച്ചാല്‍ -
പകല്‍ മാന്യനും -
മുണ്ടുതപ്പുന്ന - നഗരം .
സ്വപ്നങ്ങളുടെ -
വിഴുപ്പു ഭാണ്ഡം വലിച്ചെറിയാന്‍ -
പറഞ്ഞവള്‍ - എന്നെ
നഗ്നാക്കി പറഞ്ഞു .
നിനക്ക് - ദൈവം തുണ .
നിന്റെ കാമം എരിഞ്ഞടങ്ങട്ടെ .
അല്ലെങ്കില്‍ നിന്നില്‍ -
ഭയമില്ല - ഭക്തിയില്ല - സത്യവുമില്ല .
എന്നെ പിഴപ്പിച്ച -
സഹ യാത്രികര്‍ .
പ്രണയിച്ച - പ്രിയതരമെത്ര -
സഖികള്‍ .
എന്റെ ചാരിത്ര്യം - കളങ്ക
പെടുത്തിയ സുന്ദരികള്‍ .
ആള്തിരക്കില്‍ എന്റെ മോഹങ്ങള്‍ -
ചവുട്ടി മേതിച്ചവര്‍ .
എന്നില്‍ നിന്നകന്നവര്‍ .
എന്റെ മരണം വിധിച്ചവര്‍ -
അത് കൊതിച്ചവര്‍ ,
നിങ്ങളില്‍ നിന്നും എത്രയോ -
വിഭിന്നമീ - തെരുവിലെ
ചിരിയ്ക്കാത്ത വേശ്യ .
ചിമ്മിനി വിളക്കിന്റെ -
വെളിച്ചത്തില്‍ രാത്രിയില്‍ -
സ്നേഹത്തിന്‍ ചുന പാല്‍ -
ഇറ്റിച്ചു , തരുന്ന അവള്‍ എത്ര -
മനോഹരി.
മനസ്സുള്ളവള്‍ .
എന്റെ കണ്ണുകള്‍ -
ഇപ്പോള്‍ ചുവക്കാരില്ല .
നറും ചിരി -
അവളിലും എന്നിലും പൂക്കുന്നു -
രാവുകളില്‍ .
ഇതൊക്കെ - അനുഭവിയ്ക്കാന്‍
യോഗം വേണം ,
ദൈവ ഹിതത്തിനു -
മണ്ടയില്‍ ചൊറിയരുത് ................!
......ഫൈസല്‍ പകല്കുറി