2012, ഏപ്രിൽ 26, വ്യാഴാഴ്‌ച

കടമ.........

വേനല്‍ കാടുകളില്‍
വെറുതെ ഒരു യാത്ര .
ഉഷ്ണിച്ച മനസ്സിന്റെ -
ഊഴമായിരിയ്ക്കുന്നു .
നിനക്ക് വേദന തോന്നരുത് .
ഒരു പക്ഷെ നമ്മുക്ക് മുന്‍പില്‍ -
നടന്നവരുടെ നിഴല്പാടുകള്‍ ,
പിന്തുടരേണ്ടി - വരും .
അത് വിധിയല്ല .
കടമയാണ് .
ബന്തങ്ങളുടെ - ബന്തനതിനു -
നേരിയ തണുപ്പ് കാണും .
കാലിലെ ചങ്ങല -
സ്ഖിയുടെതാണ് .
നീ വേദനിയ്ക്കരുത് .
ഒരു വേള , കറുപ്പ് പടര്‍ന്ന -
ജീവിതത്തില്‍ - നമ്മള്‍
കണ്ട നാളുകള്‍ - നാം
നമ്മളെ അറിഞ്ഞ പകലുകളും -
മാത്രം മതി -
മരണം വരെ - ഒര്മിയ്ച്ചു
വയ്ക്കാന്‍ .................!
ഞാനറിയാത്ത ലോകത്തിലാണ് -
നീയിപ്പോള്‍ .
നീ കാണാത്ത - ദിക്കിലും
അകലത്തിലും ഞാനും .
ഇതാണ് ജീവിതം . പ്രണയം .
..........................ഫൈസല്‍ പകല്കുറി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ