വരണ്ട കാലത്തിനു അടിയറ
വച്ച -
കുത്തഴിഞ്ഞ ജീവിതത്തിനു
ഇനി അര്‍ഥം കണ്ടെത്താമെന്ന
വ്യാമോഹം നിങ്ങള്‍ക്കുണ്ടെങ്കില്‍
അത് വ്യര്‍ത്ഥം ആണെന്ന് അറിയുക .
ഞാന്‍ ഒരു വേദാന്തിയല്ല
പ്രവാച്ചകനുമല്ല .
എങ്കിലും -
ദീര്‍ഘ ദൃഷ്ടിയുള്ളത് -
ഈ അടുത്ത കാലത്ത് -
രാഷ്ട്രീയകാര്‍ ചൂഴ്ന്നെടുതൂ .
ഇപ്പോഴുള്ള വീക്ഷണമെല്ലാം -
ചെവിയാലെ .
അനാഥമായ മോഹങ്ങള്ക്കിവിടെ -
ഒരു പാളയം കെട്ടണം .
ചുറ്റു മതിലുകള്‍ - പാറകളാല്‍ -
പണിയണം .
അത് കഴിഞ്ഞു -
അതി മോഹങ്ങളെയും -
സ്വാര്തതയെയും -
ഇരുമ്പു ചങ്ങലയാല്‍ -
തളച്ചിടണം.
വരണ്ട കാലത്തിനു അടിയറ -
വച്ച ചതരഞ്ഞ ജീവിതം
ഇനിയുമൊരു - ഉയിര്തെഴുന്നെല്പ്പില്ല .
ഉപ്പു തിന്നവന്‍ -
വെള്ളം കുടിയ്ക്കുമാവന്റെ -
കുടല്‍ തുരുമ്പെടുക്കും .
ശരീരത്തില്‍ ഇരുമ്പു കൂടുതല്‍ -
കാരണം .
വെറുപ്പെന്ന വികാരം -
അധികരിയ്ക്കുംപോള്‍
മനസ്സിലോതിരി ആശയങ്ങള്‍
പിറക്കും .
സമത്വമെന്നത് - നിയമ
പുസ്തകത്തില്‍ .
സാഹോദര്യം - അങ്ങ്
പഴമയില്‍ .
സ്വാതന്ത്ര്യം രാഷ്ട്രീയക്കാരനും -
ധനവാനും - അനുഭവിയ്ക്കുന്നു .
വരണ്ട കാലത്തിനു -
അടിയറ വച്ച തെറിച്ച
ജീവിതം ഞാനിവിടെ - ഒടുക്കുന്നു .
പുനര്‍ജ്ജന്മം -
ഉണ്ടെന്കിലത് -
ചൊവ്വയില്‍ .........!
..............................ഫൈസല്‍ പകല്കുറി
വച്ച -
കുത്തഴിഞ്ഞ ജീവിതത്തിനു
ഇനി അര്‍ഥം കണ്ടെത്താമെന്ന
വ്യാമോഹം നിങ്ങള്‍ക്കുണ്ടെങ്കില്‍
അത് വ്യര്‍ത്ഥം ആണെന്ന് അറിയുക .
ഞാന്‍ ഒരു വേദാന്തിയല്ല
പ്രവാച്ചകനുമല്ല .
എങ്കിലും -
ദീര്‍ഘ ദൃഷ്ടിയുള്ളത് -
ഈ അടുത്ത കാലത്ത് -
രാഷ്ട്രീയകാര്‍ ചൂഴ്ന്നെടുതൂ .
ഇപ്പോഴുള്ള വീക്ഷണമെല്ലാം -
ചെവിയാലെ .
അനാഥമായ മോഹങ്ങള്ക്കിവിടെ -
ഒരു പാളയം കെട്ടണം .
ചുറ്റു മതിലുകള്‍ - പാറകളാല്‍ -
പണിയണം .
അത് കഴിഞ്ഞു -
അതി മോഹങ്ങളെയും -
സ്വാര്തതയെയും -
ഇരുമ്പു ചങ്ങലയാല്‍ -
തളച്ചിടണം.
വരണ്ട കാലത്തിനു അടിയറ -
വച്ച ചതരഞ്ഞ ജീവിതം
ഇനിയുമൊരു - ഉയിര്തെഴുന്നെല്പ്പില്ല .
ഉപ്പു തിന്നവന്‍ -
വെള്ളം കുടിയ്ക്കുമാവന്റെ -
കുടല്‍ തുരുമ്പെടുക്കും .
ശരീരത്തില്‍ ഇരുമ്പു കൂടുതല്‍ -
കാരണം .
വെറുപ്പെന്ന വികാരം -
അധികരിയ്ക്കുംപോള്‍
മനസ്സിലോതിരി ആശയങ്ങള്‍
പിറക്കും .
സമത്വമെന്നത് - നിയമ
പുസ്തകത്തില്‍ .
സാഹോദര്യം - അങ്ങ്
പഴമയില്‍ .
സ്വാതന്ത്ര്യം രാഷ്ട്രീയക്കാരനും -
ധനവാനും - അനുഭവിയ്ക്കുന്നു .
വരണ്ട കാലത്തിനു -
അടിയറ വച്ച തെറിച്ച
ജീവിതം ഞാനിവിടെ - ഒടുക്കുന്നു .
പുനര്‍ജ്ജന്മം -
ഉണ്ടെന്കിലത് -
ചൊവ്വയില്‍ .........!
..............................ഫൈസല്‍ പകല്കുറി

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ