2012, ഏപ്രിൽ 26, വ്യാഴാഴ്‌ച

ഇശല്‍ തേന്‍ കിളി...

ഇശല്‍ തേന്‍ കിളിയെ എന്റെ
ഹൃദയത്തില്‍ ഒളിപ്പിച്ച
മലരേ നീയെങ്ങു പറന്നു പോയീ .
എന്തെ അകന്നു പോയീ .
ചിറകു ചിക്കി ഉണക്കി ഞാന്‍
നിന്നെ വളര്‍ത്തി പിന്നെ -
അരുമയാകും കളിപ്പാട്ടം -
നിനക്ക് തന്നു -മനസ്സിന്റെ
പടിവാതിലില്‍ പതിവായി
കാത്തുനിന്നു -
ആരുമാരും അറിയാതെ -
പ്രണയവും തന്നു .
എന്നിട്ടും നീ എന്തെ -
മറന്നു പോയീ - പറയാതെ
പറന്നു പോയീ .
കനലുകളാം , വാകുകളാല്‍ -
നെഞ്ഞിലെന്തിനു - തീ
പടര്‍ത്തി , നീയകന്നു -
മുത്തെ ......!
ഇന്ന് ഞാന്‍ വെറും ,
പഴ്ജന്മം , പേറുന്നു -
പ്രണയത്തിന്‍ സ്മാരകം
പണിഞ്ഞു പോയതും -
തകര്‍ന്നു പോയീ - മുത്തെ
അടര്‍ന്നു പോയീ ...............!
.....ഫൈസല്‍ പകല്കുറി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ