2012, ഏപ്രിൽ 26, വ്യാഴാഴ്‌ച

അഭയം...

ജരാ നര ബാധിച്ച നഗരാന്ത്യ -
തെരുവിലെ ചിരിയ്ക്കാത്ത -
വേശ്യാണീ - ജീവിതം എന്തെന്ന് -
എന്നെ പടിയ്പ്പിച്ചത് .
ആത്മ ധൈര്യം നഷട്ട പെട്ട -
ദേശാടന കാരന്റെ - അലച്ചിലില്‍ ,
അഭയം തന്ന ചിരിയ്ക്കാത്ത -
പെണ്ണ് .
കരള്‍ ചുട്ടു സാന്ത്വനം തേടുന്ന
പുകയില കാടുകളില്‍ നിന്നും -
രക്ഷിക്കുകയും -
സിരകളില്‍ ചുണ്ണാമ്പു കല്ലുകള്‍ -
കട്ടെടുത്തു -
കടം തന്നു - അന്നം കഴിച്ചതും
അവളില്‍ നിന്നും.
ചിന്തകളില്‍ -
അഗ്നിയെരിച്ചു , സ്വയം ഭോഗം
ചെയ്യുന്ന താവളം -
വിറ്റു - പെറുക്കി അവള്‍ക്കു -
കരിവള വാങ്ങി -
ജനലുകളില്ലാത്ത - അവളുടെ
മുറിയില്‍ അന്തിയുറങ്ങി -
നഗ്നമായ -
സത്യങ്ങള്‍ രാത്രിയും -
പകലും -
കണ്ടു ഞാനറിഞ്ഞു .
ഇതാണ് ജീവിതം .
പാതി രാത്രിയില്‍ സൂര്യനുദിച്ചാല്‍ -
പകല്‍ മാന്യനും -
മുണ്ടുതപ്പുന്ന - നഗരം .
സ്വപ്നങ്ങളുടെ -
വിഴുപ്പു ഭാണ്ഡം വലിച്ചെറിയാന്‍ -
പറഞ്ഞവള്‍ - എന്നെ
നഗ്നാക്കി പറഞ്ഞു .
നിനക്ക് - ദൈവം തുണ .
നിന്റെ കാമം എരിഞ്ഞടങ്ങട്ടെ .
അല്ലെങ്കില്‍ നിന്നില്‍ -
ഭയമില്ല - ഭക്തിയില്ല - സത്യവുമില്ല .
എന്നെ പിഴപ്പിച്ച -
സഹ യാത്രികര്‍ .
പ്രണയിച്ച - പ്രിയതരമെത്ര -
സഖികള്‍ .
എന്റെ ചാരിത്ര്യം - കളങ്ക
പെടുത്തിയ സുന്ദരികള്‍ .
ആള്തിരക്കില്‍ എന്റെ മോഹങ്ങള്‍ -
ചവുട്ടി മേതിച്ചവര്‍ .
എന്നില്‍ നിന്നകന്നവര്‍ .
എന്റെ മരണം വിധിച്ചവര്‍ -
അത് കൊതിച്ചവര്‍ ,
നിങ്ങളില്‍ നിന്നും എത്രയോ -
വിഭിന്നമീ - തെരുവിലെ
ചിരിയ്ക്കാത്ത വേശ്യ .
ചിമ്മിനി വിളക്കിന്റെ -
വെളിച്ചത്തില്‍ രാത്രിയില്‍ -
സ്നേഹത്തിന്‍ ചുന പാല്‍ -
ഇറ്റിച്ചു , തരുന്ന അവള്‍ എത്ര -
മനോഹരി.
മനസ്സുള്ളവള്‍ .
എന്റെ കണ്ണുകള്‍ -
ഇപ്പോള്‍ ചുവക്കാരില്ല .
നറും ചിരി -
അവളിലും എന്നിലും പൂക്കുന്നു -
രാവുകളില്‍ .
ഇതൊക്കെ - അനുഭവിയ്ക്കാന്‍
യോഗം വേണം ,
ദൈവ ഹിതത്തിനു -
മണ്ടയില്‍ ചൊറിയരുത് ................!
......ഫൈസല്‍ പകല്കുറി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ