2012, ഏപ്രിൽ 26, വ്യാഴാഴ്‌ച

പാവന സ്നേഹം....

പാതി മയക്കത്തില്‍ നിന്‍
മിഴികളില്‍  പാവന സ്നേഹം
 തുടിയ്ക്കുന്നുവല്ലോ .
പാതി രാവായിട്ടും ഈ മിഴി
കോണുകളില്‍ പാഴ് കിനാക്കള്‍ -
മാത്രം ബാകി നില്‍ക്കുന്നു .

നീ അറിയാത്ത ഓരീണമെന്‍
നാവില്‍ നിനക്കായി പാടുവാന്‍ -
കാത്തു വയ്ക്കുമ്പോള്‍ ,
കാതരേ നീയെന്തേ വൈകുന്നു
വാടാത്ത പൂകള്‍ പോല്‍ വരൂ -
വാര്തിന്കളെ , എന്നരികില്‍ .

ആദ്യത്തെ ചുംബനം ഈ കവിള്‍
തടത്തില്‍ , മായാത്ത മുദ്രയായി
കാത്തു വയ്ക്കുമ്പോള്‍ -മറവി
തന്‍ തീരങ്ങളില്‍ , ഓര്‍മ്മകള്‍ -
തേടി അലയുന്നുവോ - തിരയുന്നുവോ
എന്നെ തിരയുന്നുവോ ............?
............ഫൈസല്‍ പകല്കുറി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ