ഈ വേനല്‍ പകുതിയിലൊരു
ഇഷ്ട ഗാനം ശ്രവിയ്ക്കുന്ന
വേളയില്‍ ഞാന്‍ ഒര്മിച്ചുപോയീ -
ഒരിയ്ക്കലും അരുതെന്ന് കരുതിയത് .
ഇത് ഇനി നിനക്കായി സമര്‍പ്പിയ്ക്കാം .
മുജ്ജന്മ പാപത്തില്‍ നിന്നും
മോചനം നേടിയ എന്റെ ജീവിതത്തില്‍ -
ഒരധിക പറ്റായി നീ നടന്നു കയറിയ -
ഒതുക്കു കല്ലുകളാണ് - അന്ന്
പേമാരിയിലും
കുത്തൊഴുക്കിലും
ഒലിച്ച് പോയതെങ്കില്‍ -
നീ എന്നില്‍ നിന്നും അകലാന്‍ -
ദൈവം ഒരുക്കിയ കെണിയാണ് -
അതെന്നു കരുതി സമാധാനിയ്ക്കുക .
ഞാന്‍ അറിഞ്ഞു ചെയ്ത
ഒരപരാതത്തിന്റെ - വേദനയാല്‍
മനം ഉരുകി -
കണ്ണ് നീരായി ഒഴുകുന്നത് -
കണ്ടു നീ ചിരിചാലത് ,
പാപ നാശാമെന്നു - ഞാന്‍
കരുതും .
എന്നില്‍ നിന്നും നഷ്ടമായ
മാനുഷിക മൂല്യങ്ങള്‍
നിന്നില്‍ അവശേഷിയ്ക്കുന്നത് -
ഞാന്‍ കാണും .
ഒരു കവിതപോലെ -
പുഴപോലെ -പൂവ് പോലെ
പവിത്രത -
അത് മാത്രം .
മതിയിനി - ഓര്‍മകളുടെ -
ജനാലകള്‍ അടച്ചു - താഴുകളിടട്ടെ ......!
...........................
....................ഫൈസല്‍ പകല്കുറി
ഇഷ്ട ഗാനം ശ്രവിയ്ക്കുന്ന
വേളയില്‍ ഞാന്‍ ഒര്മിച്ചുപോയീ -
ഒരിയ്ക്കലും അരുതെന്ന് കരുതിയത് .
ഇത് ഇനി നിനക്കായി സമര്‍പ്പിയ്ക്കാം .
മുജ്ജന്മ പാപത്തില്‍ നിന്നും
മോചനം നേടിയ എന്റെ ജീവിതത്തില്‍ -
ഒരധിക പറ്റായി നീ നടന്നു കയറിയ -
ഒതുക്കു കല്ലുകളാണ് - അന്ന്
പേമാരിയിലും
കുത്തൊഴുക്കിലും
ഒലിച്ച് പോയതെങ്കില്‍ -
നീ എന്നില്‍ നിന്നും അകലാന്‍ -
ദൈവം ഒരുക്കിയ കെണിയാണ് -
അതെന്നു കരുതി സമാധാനിയ്ക്കുക .
ഞാന്‍ അറിഞ്ഞു ചെയ്ത
ഒരപരാതത്തിന്റെ - വേദനയാല്‍
മനം ഉരുകി -
കണ്ണ് നീരായി ഒഴുകുന്നത് -
കണ്ടു നീ ചിരിചാലത് ,
പാപ നാശാമെന്നു - ഞാന്‍
കരുതും .
എന്നില്‍ നിന്നും നഷ്ടമായ
മാനുഷിക മൂല്യങ്ങള്‍
നിന്നില്‍ അവശേഷിയ്ക്കുന്നത് -
ഞാന്‍ കാണും .
ഒരു കവിതപോലെ -
പുഴപോലെ -പൂവ് പോലെ
പവിത്രത -
അത് മാത്രം .
മതിയിനി - ഓര്‍മകളുടെ -
ജനാലകള്‍ അടച്ചു - താഴുകളിടട്ടെ ......!
...........................
....................ഫൈസല്‍ പകല്കുറി

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ