2012, ഏപ്രിൽ 26, വ്യാഴാഴ്‌ച

ഭൂമി ...

പകലും രാത്രിയും
ഭേദമില്ലാതെ കരയുന്നു
ഭൂമി , കേഴുന്നു ഒരു തുള്ളി
ദയയ്ക്കു വേണ്ടി നമ്മോടു .
നാമോ - കലി പൂണ്ടു നില്പൂ
കാലത്തിനൊപ്പം .
എന്തിനു  നമ്മളീ -
 പാഴ് കിനാവുകളില്‍
ജീവിതം തുലയ്ക്കുന്നു -
ഭൂമിയെ തളയ്ക്കുന്നു ,
പുതു നിയമങ്ങളാല്‍ .

മാറിയ കാലവും -
മാറ്റിയ നമ്മളും -
വരാന്‍ ഇരിയ്ക്കുന്ന പ്രളയവും ,
രക്ത ബന്ധുക്കള്‍ അല്ലെ ...?
നമ്മള്‍ വിതയ്ക്കുന്നു
കൊയ്യുന്നു - അത് ഒന്നും
നമ്മള്‍  കയ്യാളുന്നില്ല .
നവ ജാത ശിശുവിനെ പോലെ -
നമ്മളാല്‍ - നമ്മള്‍
നമ്മളില്‍ നിന്നും തിരഞ്ഞു -
പിടിക്കുന്ന -
ചുവപ്പനോ , കറുപ്പിനോ -
വില്‍ക്കുന്നു .

മനസ്സിലാവില്ല .
മനുഷ്യനല്ലേ നമ്മള്‍ .
ഹൃദയമില്ലാത്ത ജീവികള്‍ .
കത്തിച്ചു , കത്തിച്ചു
പുരാണം കത്തിയ്ക്കുന്ന -
ചോര തിളയ്ക്കുന്ന -
മനുഷ്യ പിശാചുക്കള്‍ .

കണ്ടാല്‍ അമ്പെയ്തു -
വീഴ്ത്തി - വെട്ടയടുവാന്‍ - വേടനെതും -
നീ ഭയക്കേണ്ട .
മനുഷ്യാ നീ മണ്ണിനു -
പോലും വേണ്ടാത്ത കാലം -
അതി വിദൂരമല്ല ...........!
............ഫൈസല്‍ പകല്കുറി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ