2012, ഏപ്രിൽ 26, വ്യാഴാഴ്‌ച

ചുവപ്പ് പതാക .

കാലത്തിന്റെ കൈകളില്‍
ആര് വിലങ്ങു തീര്തതെന്നു -
ചിന്തിയ്ക്കുന്ന എനിക്ക്
ചിത ഭ്രാമെമെന്നു പറഞ്ഞു
ചിരിച്ച സുഹൃതിന്നു -
ഭ്രാന്താശുപത്രിയില്‍ .

മയക്കുമരുന്ന് കഴിച്ചവന്‍
തുറന്നടച്ച തീപ്പെട്ടിയ്ക്കുള്ളില്‍ -
അകപ്പെട്ടു തേങ്ങുന്നു .
ഉപബോധ മനസ്സെന്ന -
തടവറയ്ക്കുള്ളിലെ - ആശകള്‍
കനവായി കത്തുന്നു -
പിന്നെയത് ചാരമായി കാറ്റില്‍ -
പറക്കുന്നു .

എന്റെ ചുവപ്പ് പതാകയില്‍ -
ഒരു കറുത്ത പാട് .
അത് മനസ്സിന്റെ കറുപ്പ് .
ഉറുമ്പും , ചിതലും - തിന്നു -
തീര്തയീ - കൊടിക്കൂറകള്‍ .
കൊടിമരം മാത്രം ഏകരായി -
തണല്‍ പരതുന്നു .

കിഴക്കുദിയ്ക്കുന്നത് -
സൂര്യനല്ല . കത്തി ജ്വലിക്കുന്നതും -
സൂര്യനല്ല . അതെന്റെ മനസ്സും -
തലച്ചോറും .

ഇരുള്‍ മുറിച്ചു
ഉടല്‍ അറുത്
കരള്‍ കരിച്
ഒരുദയം .
എന്റെ കടല്‍ നിറയെ
കണ്ണ് നീര്‍ .
രക്തമൊഴുകുന്ന - വീഥി കളിനി
വെളിച്ചം വിലയ്ക്ക് വാങ്ങുന്നു .
ശിരസ്സില്‍ തീ എരിയുന്നു .

ഭ്രാന്താശുപത്രിയുടെ ചുവരില്‍ -
എന്റെ ചിത്രം വരച്ചു -
ആര്‍ത്തു - ചിരിക്കുന്ന സുഹൃത്തേ -
ഈ ഇടനാഴിയില്‍ - ഒരു കോപ -
വിഷതിനായി -
കാത്തിരിയ്ക്കുന്നു ഞാന്‍ .........!
........ഫൈസല്‍ പകല്കുറി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ