2012, ഏപ്രിൽ 24, ചൊവ്വാഴ്ച

തൂവനാം തുമ്പി
സമയം എട്ടായിരിയ്ക്കുന്നു
വിജനമായ കടല്‍ക്കരയിലൂടെ തിരിച്ചു നടന്നു .
ശവ പറമ്പിന്റെ മുന്നിലൂടെ വഴി മുറിച്ചു കടന്നു
മുറിയിലെത്തി .
വന്ന പാടെ കിടക്കയിലേയ്ക്ക് മറിഞ്ഞു . ബോധം
നശിച്ചത് പോലെ . മദ്യത്തിന്റെ ലഹരി സിരയില്‍
മത് പിടിയ്ച്ചു . മയക്കത്തില്‍ ഞെട്ടിയുണര്‍ന്നു -
ജാലക വാതിലിലെയ്ക്ക് നോക്കി .
പതിയെ പിടിചെഴുന്നേറ്റു -
അതിനടുതെതി . പിന്നെ ജാലക വാതിലുകള്‍
തുറന്നു സ്മശാനതിലെയ്ക്ക് .
അവിടെ മങ്ങിയ വെളിച്ചമൊഴുകുന്നു
വാരന്ത്യതിലെതുന്ന നക്ഷത്ര തിളക്കമുള്ള ഈ മുറിയുടെ
ജാലകങ്ങള്‍ ശവ പറമ്പിലേയ്ക്ക് തുറന്നു കിടക്കുന്നു .
ഇളകിയാടുന്ന ഈന്ത പനകള്‍ .
നിലാവ് പാലാഴി പോലെ വെള്ളി വെളിച്ചം പരതുന്നു .
തുറന്നു കിടന്ന ജാലകത്തിന്റെ അഴികളില്‍ ബലമായി
പിടിയ്ച്ചു നിന്ന് അകലേയ്ക്ക് നോക്കി .
പുറത്തു നിന്നും ചന്ദനത്തിന്റെ മണമുള്ള കാറ്റ്
മുഖതെയ്യ്ക്ക് വീശിയടുത്തു.
ഇസബെല്ല . ഒരിയ്ക്കല്‍ ഒരു രാത്രി - ഈ മുറിയുടെ
ഒരം ചേര്‍ന്ന് നിന്ന് , തന്റെ നിറഞ്ഞ കണ്ണുകള്‍ ഷാള് കൊണ്ടൊപ്പി
പറഞ്ഞു ," പ്രണയം അത് പൂക്കളെ പോലെയാണ് , ഇന്ന് പുഷിപ്പിയ്ക്കും -
നാളെ കൊഴിയും .........."
പിന്നെയാണ് അവള്‍ ഈ ജാലക പടിയില്‍ നിന്നും -
താഴേയ്ക്ക് ചാടിയത് .
ഒറ്റയ്ക്ക് . അറിഞ്ഞപ്പോള്‍ ദുഃഖം തോന്നി .
പിന്നെയിന്നാണ് ഈ മുറിയില്‍ വീണ്ടുമെത്തുന്നത് .
അല്ലേലും ഈ മുറി തന്റെ സ്വകാര്യ ദുഖങ്ങളുടെ താവളം .
ഇസബെല്ലയും താനും കുടിയ്ച്ചു മദിച്ച രാതികള്‍ .
പകലുകള്‍ .
ഒച്ച കേട്ട് താഴേയ്ക്ക് നോക്കി .
കണ്ണുകള്‍ തിരുമ്മി - ഒരിയ്ക്കല്‍ കൂടി .
വിജനമായിരുന്ന അവിടമാകെ ഇസബെല്ലകള്‍ .
ഒന്നല്ല . പത്തല്ല .അനേകം .......!
മനസ്സു ചന്ച്ചലമാകുന്നു . ചിന്തകള്‍ക്ക് അതീതമായി മനസ്സ്
പ്രവര്‍ത്തിയ്ക്കുന്നു .സിരകളും .
ലഹരി നുരഞ്ഞു പതയുകയാണ് .
മനസ്സ് പതറിയില്ല .
അഴികളില്‍ പിടിയ്ച്ചു ഞാന്‍ മെല്ലെ ജാലക പടിയില്‍
കയറി നിന്നൂ . പിന്നെ താഴേയ്ക്ക്
എന്നെ കാത്തു നിന്നവരുടെ കൈകളിലേയ്ക്ക് .
സ്നേഹം കൊതിയ്ച്ചു .......ഒരു തൂവനാം തുമ്പിയെ പോലെ ...........!
............ഫൈസല്‍ പകല്കുറി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ