2012, ഏപ്രിൽ 26, വ്യാഴാഴ്‌ച

വഴികള്‍ വിജനമാണ് ....

വഴികള്‍ വിജനമാണ് .
സ്നേഹത്തിനും പ്രണയത്തിനും
ഇടയില്‍ ചത്ത്‌ ജീവിക്കുന്ന -
ശവങ്ങള്‍ നമ്മള്‍ .

ഒരു മഴ പെയ്തെങ്കില്‍ .
സിരകള്‍ ചുരത്തുന്ന -
ചൂടും , സൂര്യന്റെ ചൂടും -
എന്നിലും നിന്നിലും വേദന -
പടര്‍ത്തുന്നു .

ഒരു ചാറ്റല്‍ മഴയെങ്കിലും -
ഈ പ്രണയത്തിന്‍ സ്മാരകം -
പണിയുവാന്‍ ,
മണ്ണ് കൊണ്ട് മനസ്സില്‍
തീര്‍ക്കുന്ന - മണ്ഡപം .
അത് നമ്മള്‍ , വിഷാദത്തിന്റെ -
മക്കള്‍ക്ക്‌ വേണ്ടി .

നീ വിലപിയ്ക്കുംപോള്‍ -
ഞാന്‍ കരയാറുണ്ട് .
എനിയ്ക്ക് - നിന്നെ ഇഷ്ട്ടപ്പെടുവാന്‍
തക്കവണ്ണം - പരുവപ്പെടുതുകയാണീ -
ഹൃദയം .
രക്ത കുഴലുകളില്‍ - അടിഞ്ഞു
കൂടിയ - സ്നേഹത്തിന്‍
വിഴുപ്പുകള്‍ - നീ അറിയണം .

ഇനി നിനക്കാവുമോ -
എന്നെ പ്രണയിക്കുവാന്‍ .........?
ഇത് , സത് പിഴിഞ്ഞെടുത്ത -
മാമ്പഴം .
നിറത്തില്‍ ഭ്രമിയ്ക്കരുത് .
ഒടുവില്‍ -
ദുഖിയ്ക്കും . ഞാന്‍ യാത്ര പോകട്ടെ .
നീ വരുകയാണെങ്കില്‍ - ഇടമുണ്ട്
മനസ്സിലും - യാത്രയിലും ............!
.............ഫൈസല്‍ പകല്കുറി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ