2012, ഏപ്രിൽ 26, വ്യാഴാഴ്‌ച

ഉച്ചവെയില്‍ ....

ഉച്ചവെയില്‍ .
എരിയുന്ന തീയില്‍
കണ്ണുനീര്‍ ഇറ്റിച്ചു
തേങ്ങുന്നു കാലം .
നിശബ്ധത നിറഞ്ഞ -
വെളിച്ചമില്ലാത്ത മുറിയില്‍ -
ഗൌളികളുടെ കരച്ചില്‍ .
തുരുമ്പു പിടിച്ച ഇരുംപാണിയില്‍ -
കാലുകള്‍ കുരുങ്ങി പിടയുന്ന -
എട്ടുകാലി .
ദുര്‍ ശകുനങ്ങള്‍ കണ്ടു -
ഞെട്ടിയുനര്‍ന്നവന്‍ -
ഹൃദയമിടിപ്പ്‌ നിന്നൂ .

കടലിലെ തിരകളില്‍
കണ്ട നേരിയ മൌനം .
ഭൂമിയുടെ വിലാപം .
എന്റെ കാലുകള്‍ ബന്ധിച്ച -
കയറിന്റെ അറ്റത് തീ .
ഇന്നലെ അന്തിയ്ക്കു -
പൂക്കളിരിക്കുവാന്‍ വന്ന -
പെണ്‍കുട്ടിയുടെ കാലുകളില്‍ -
ചോരപാടുകള്‍ .
കാലത്തിന്റെ വികൃതികള്‍ .

എന്റെ മനസ്സ് നിറയെ വെയില്‍ .
വെളിച്ചം പുറത്തേയ്ക്ക് -
പരന്നൊഴുകുന്നു .
തടവറ വെട്ടി പോളിച്ചതിന്‍
പ്രതികാരമായി -
ബന്ധനതിലായ കാലുകള്‍ .
ഇനി , തീയാളി പടരും .
ഞാന്‍ വെറും ചാരം . ഓര്‍മ്മകള്‍ -
വെന്തു പൊട്ടിതെരിയ്ക്കുംപോള്‍ -
സൂക്ഷിച്ചു - നില്‍ക്കുക .
പൊള്ളല്‍ - നിന്റെ മനസ്സിലും -
എല്ക്കരുത് .
മരണം കൊതിയ്ക്കുന്നവന് -
മരണതെകാല്‍ -
നല്ലത് ഒട്ടപെടലാണ് ...........!
..............ഫൈസല്‍ പകല്കുറി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ